കൊച്ചി: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ കറുകപ്പിള്ളിയിലുള്ള ഓഫീസിലെ ജീവനക്കാരിയായ ആലുവ സ്വദേശിനിയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായി പ്രസിഡന്റ് ശ്വേതാ മേനോന് പറഞ്ഞു.
സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്.